‘സു സു സുധി’യിലൂടെ ജയസൂര്യയുടെ ഭാര്യയും സിനിമരംഗത്തേക്ക്; ‘ഹിറ്റായാൽ അവളെയും മക്കളെയും വിദേശ രാജ്യങ്ങളായ ‘വാഗമൺ, ഊട്ടി’ തുടങ്ങിയ രാജ്യങ്ങളിൽ കൊണ്ടുപോകും’

സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ ജയസൂര്യയുടെ ഭാര്യ സരിതയും സിനിമമേഖലയിലേക്ക് പ്രവേശിക്കുന്നു. വസ്ത്രാലങ്കാര രംഗത്തിലൂടെയാണ് സരിത സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. എറണാകുളം പനമ്പള്ളി നഗറിൽ ദേജാവു എന്ന വസ്ത്രശാലയും സരിത നടത്തുന്നുണ്ട്.

വാത്മീകം ഡിസൈൻസ് …പുണ്യാളനു പാവം എന്റെ ഭാര്യയെക്കൊണ്ടാ ഞാൻ എനിക്കുള്ള ഡ്രസ്സുകൾ ഫുൾ ഡിസൈൻ ചെയ്യിപ്പിച്ചത് ..ഇതിലും വെറുതെ വിട്ടില്ല ,സരിതയാണ് ഇതിലെ രണ്ട് നായികമാരുടെയും എന്റെയും ഡ്രെസ്സുകൾ ഡിസൈൻ ചെയിതിരിക്കുന്നത് .സ്വന്തം ഭാര്യക്ക് താങ്ക്‌സ് പറഞ്ഞ് ആ ചീത്തപ്പേരും കൂടി മേടിച്ച് വെക്കുന്നില്ല ..പടം ഹിറ്റായാൽ അവളേയും മക്കളേയും വിദേശ രാജ്യങ്ങളായ ‘ വാഗമൺ , ഊട്ടി ‘ ..തുടങ്ങിയ രാജ്യങ്ങളിൽ കൊണ്ട്‌പോകാമെന്ന് പറഞ്ഞിട്ടുണ്ട് -‘ ജയസൂര്യ പറയുന്നു.

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, അജു വർഗീസ്, കെപിഎസി ലളിത, ശിവദ നായർ, സ്വാതി നാരായണൻ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News