തിരുവനന്തപുരം: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച ഷാരൂഖ് ഖാനെ പിന്തുണച്ച് സിപിഐഎം പിബി അംഗം പിണറായി വിജയൻ. സംഘപരിവാറിന്റെ കടന്നാക്രമണങ്ങൾ ഓരോ ഇന്ത്യക്കാരന്റെ ദേശാഭിമാനത്തിന് നേരെയാണെന്നും ഷാരൂഖ് പ്രശസ്തരായ ഇന്ത്യക്കാരിൽ ഒരാൾ മാത്രമല്ലെന്നും പിണറായി പറഞ്ഞു.
‘ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നത്. ഏറ്റവും പ്രശസ്തരായ ഇന്ത്യക്കാരിൽ ഒരാൾ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹിതമായ പാരമ്പര്യമുള്ള കുടുംബാംഗം കൂടിയാണ് ഷാരൂഖ് ഖാൻ. സ്വാതന്ത്ര്യസമര സേനാനി മീർ താജ് മുഹമ്മദ്ഖാന്റെ മകൻ. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ എൻ എ യിൽ മേജർ ജനറലായിരുന്ന ഷാനവാസ് ഖാന്റെ ദത്തു പുത്രി ലത്തീഫ് ഫാത്തിമയാണ് ഷാരൂഖിന്റെ മാതാവ്. പെഷാവറിൽനിന്ന് വിഭജനകാലത്ത് പാകിസ്ഥാൻ വിട്ടു ഡൽഹിയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഷാരൂഖ്.-‘ പിണറായി പറയുന്നു.
ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാ…
Posted by Pinarayi Vijayan on Thursday, November 5, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post