ആപ്പിൾ വാച്ച് ഇന്നു മുതൽ ഇന്ത്യൻ വിപണിയിൽ; വില 30,900 മുതൽ

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ വാച്ച് ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. കമ്പനിയുടെ അംഗീകൃത ഔട്ട്‌ലെറ്റ് വഴിയും ഓൺലൈൻ സ്‌റ്റോർ വഴിയും വച്ച് ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചു. 30,900 രൂപ മുതലാണ് വില വരുന്നത്.

ആപ്പിൾ വാച്ച്, ആപ്പിൾ വാച്ച് എഡിഷൻ, ആപ്പിൾ വാച്ച് സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആപ്പിൾ വാച്ച് എത്തുന്നത്. ഡിസ്‌പ്ലേയ്ക്ക് ശക്തി പകരുന്ന എക്‌സ് ഗ്ലാസ് സങ്കേതിക വിദ്യയുളളതാണ് ആപ്പിൾ വാച്ച് സ്‌പോർട്‌സ് എഡിഷൻ. മറ്റ് രണ്ട് എഡിഷനുകളും കരുത്തുറ്റ ഡിസ്‌പ്ലേ ഉള്ളവ തന്നെയാണ്. സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ് ആദ്യ രണ്ട് എഡിഷനുകളിലും ഉപയോഗിച്ചിരിക്കുന്നത്.

38എംഎം സിൽവർ അലുമിനിയം കെയ്‌സ്, വൈറ്റ് സ്‌പോർട്ട് ബാൻഡ് മോഡലുകൾക്ക് 30,900 രൂപയാണ് വില. 42എംഎമ്മിന് 34,900 ആണ് വില വരുന്നത്. 38എംഎം സ്‌റ്റൈൻലെസ് സ്റ്റീൽ മോഡലിന് 48,900 രൂപയും 42എംഎമ്മിന് 52,900 രൂപയുമാണ് വില.

ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് സാങ്കേതികവിദ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ആപ്പിൾ വാച്ച്. വിപ്ലവകരമായ ഫീച്ചറുകൾ ആപ്പിൾ വാച്ചിലുണ്ട്. മറ്റൊരാളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം ആപ്പിൾ വാച്ചിന്റെ പ്രത്യേകതയാണ്.

ആറ് മാസം മുൻപാണ് ആപ്പിൾ വാച്ച് ആദ്യം അവതരിപ്പിച്ചത്. സൗദി അറേബ്യയിലും മറ്റു രാജ്യങ്ങളിലും വാച്ച് ആഴ്ച്ചകൾക്ക് മുൻപേ അവതരിപ്പിച്ചിരുന്നു. അമേരിക്കയിൽ 23,000 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News