കർണാടക മന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു: കർണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. മന്ത്രി ആഞ്ജനേയയുടെ ഭാര്യയാണ് പ്രാദേശിക ചാനലിന്റെ ഒളിക്യാമറയിൽപ്പെട്ടത്.

പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം നൽകുന്ന ഏഴ് കോടി രൂപയുടെ പദ്ധതിയുടെ കരാർ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് അവർ കൈക്കൂലി വാങ്ങിയത്. കരാറുകാർ എന്ന വ്യാജേനയെത്തിയ മാധ്യമപ്രവർത്തകരിൽ നിന്നാണ് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

അതേസമയം, ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണം ആഞ്ജനേയ നിഷേധിച്ചു. തന്നെ അപമാനിക്കുന്നതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here