കൊച്ചി മേയറെ ചൊല്ലി തർക്കം; പരസ്പരമുള്ള വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് നേതാക്കളോട് സുധീരൻ; മറിച്ചെങ്കിൽ നടപടി

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉടലെടുത്ത തർക്കം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ.

ഉത്തരവാദിത്തപ്പെട്ടവർ പൊതുചർച്ച നടത്തിയത് ഉചിതമായ നടപടിയല്ല. പരസ്പരമുള്ള വിമർശനം അവാസനിപ്പിക്കണം. അല്ലെങ്കിൽ കർശനനടപടികൾ സ്വീകരിക്കും. പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണ് നേതാക്കളെ പ്രതികരണങ്ങളെന്നും അഭിപ്രായങ്ങൾ കെപിസിസി യോഗത്തിൽ പറയണമെന്നും സുധീരൻ പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ കൊച്ചി മേയറെ ചൊല്ലി കോൺഗ്രസിൽ കലാപം ഉടലെടുത്തിരുന്നു. മേയർ ലത്തീൻ സമുദായത്തിൽ നിന്നു വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ മേയറെ തീരുമാനിക്കാൻ ഇപ്പോൾ ആരെയും ചുമതലപ്പെടുത്തിയട്ടില്ലെന്ന് മുൻ മേയർ ടോണി ചമ്മിണി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News