ജയരാജിന്റെ ‘ഒറ്റാൽ’ റിലീസ് ചെയ്തു; തീയേറ്ററിലും ഓൺലൈനിലും ഒരേസമയം റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം

കൊച്ചി: ദേശീയ അവാർഡ് നേടിയ ജയരാജ് ചിത്രം ഒറ്റാൽ തീയേറ്ററിലും ഓൺലൈനിലും റിലീസ് ചെയ്തു. റിലീസ് ദിവസം തന്നെ ഓൺലൈനിലും ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് ഒറ്റാൽ. www.reelmonk.com എന്ന സിനിമ പോർട്ടലിലൂടെയാണ് ഒറ്റാൽ റിലീസ് ചെയ്തത്. 180 രൂപയ്ക്കും എച്ച്ഡി നിലവാരത്തിൽ 300 രൂപയ്ക്കും ചിത്രം കാണാം.

റഷ്യൻ സാഹിത്യകാരൻ ആന്റൺ ചെക്കോവിന്റെ വാങ്കാ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഒറ്റാൽ നിർമ്മിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന ചിത്രമെന്ന അവാർഡിനും ഒറ്റാൽ അർഹമായിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും ചിത്രത്തെ തേടിയെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News