വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊന്നു കണ്ടു നോക്കൂ… നാലായിരം അടി ഉയരത്തില്‍ പറക്കുന്ന എയര്‍ബസിനൊപ്പം രണ്ടുപേര്‍ പറന്നാല്‍ എന്തു സംഭവിക്കും

jet-wing

ഒരു ബാറ്റ്മാന്‍ ചിത്രത്തിലോ സൂപ്പര്‍മാന്‍ ചിത്രത്തിലോ അല്ലെങ്കലില്‍ ഹൃത്വിക് റോഷന്റെ കൃഷിലോ കണ്ടിട്ടുള്ളതിനു സമാനമായ സാഹസം സത്യമായാലോ? നാലായിരം അടി ഉയരത്തില്‍ പറക്കുന്ന എയര്‍ബസ് 380 വിമാനത്തിന്റെ ഒപ്പം ജെറ്റ്മാന്‍ വിംഗ്‌സുമായി രണ്ടുപേര്‍ ആകാശത്തു പറന്നു നടക്കുക. സങ്കല്‍പിച്ചുനോക്കൂ. അങ്ങനെ സംഭവിച്ചിരിക്കുന്നു. ദുബായില്‍ പാം ജുമേരയുടെയും ബുര്‍ജ് ഖലീഫയുടെയും ദുബായ് സ്‌കൈലൈന്റെയും ഒക്കെ പശ്ചാത്തലത്തില്‍.

ജെറ്റ്മാന്‍ വിംഗ്‌സ് ഉപയോഗിച്ചാണ് രണ്ടു പേര്‍ സമുദ്രനിരപ്പില്‍നിന്ന് നാലായിരം അടി ഉയരത്തില്‍ സഞ്ചരിക്കുന്ന വിമാനത്തിനൊപ്പം ആകാശത്തു പറന്നത്. ഇന്നലെ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോഇതുവരെ മുപ്പത്തേഴു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കണ്ടു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News