സര്‍ക്കാര്‍ നിലം പതിക്കുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്കെന്ന് കോടിയേരി; മാണി രാജിവയ്ക്കണം; അല്ലെങ്കില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണം

തിരുവനന്തപുരം: സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഭയമാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈക്കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നുതന്നെ ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

കെ എം മാണി കൈക്കൂലി വാങ്ങിയെന്ന വ്യക്തമായ സാഹചര്യത്തില്‍ ഇന്നുതന്നെ രാജിവയ്ക്കണം. വിജിലന്‍സ് കോടതി പുറപ്പെടുവിച്ച തുടരന്വേഷണ ഉത്തരവ് സ്റ്റേചെയ്യാത്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. റിവിഷന്‍ ഹര്‍ജിയിലെ കോടതി പരാമര്‍ശം സര്‍ക്കാരിന് ഇരട്ടപ്രഹരമാണ്. വിജിലന്‍സ് ഡയറക്ടര്‍ തന്നെ ചട്ടം ലംഘിച്ചത് അതീവ ഗൗരവതരമാണ്. അന്തിമവിധി വരട്ടെയെന്നു പറഞ്ഞു നില്‍ക്കാനാവില്ല.

വോട്ടിംഗ് യന്ത്രത്തിലെ തകരാറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിസഹകരണവും നിസംഗതയുമാണ്. അഴിമതി സര്‍ക്കാരിനെയാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News