വെള്ളിത്തിരയില്‍ ഒന്നിക്കാന്‍ വീണ്ടും കമലും അമലയും; രാജീവ് കുമാര്‍ ചിത്രത്തില്‍ അമല അതിഥി വേഷത്തില്‍

ഉലകനായകനൊപ്പം അഭിനയിക്കുകയെന്ന മോഹം ഒരിക്കല്‍ കൂടി സഫലമാക്കാനൊരുങ്ങുകയാണ് അമല. സത്യയിലെ കമലിനെയും അമലയെയും ഇനിയും മറന്നിട്ടില്ലാത്ത ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമലും അമലയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. അതിഥി വേഷത്തിലായിരിക്കും അമല എത്തുക.

‘കമല്‍ഹാസനൊപ്പം അഭിനയിക്കുക എന്നത് എപ്പോഴും ത്രില്ലിംഗാണെന്നാണ് അമല പറയുന്നത്. ‘ഹൃദയവും ആത്മാവും കൊടുത്താണ് കമല്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ഫിലിംമേക്കിംഗ് തികച്ചും സ്വാഭാവികമാണ്. കരിയറിന്റെ തുടക്കത്തില്‍ പേസും പടം ഒക്കെ ചെയ്യുന്ന സമയത്ത് കമല്‍ജി നല്‍കിയ പിന്തുണ വലുതാണ്. കമല്‍ ഈ പ്രൊജക്ടിനെപ്പറ്റി പറയുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.’ അമല പറയുന്നു. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News