ഇടവഴിയില്‍ ഒരു സീന്‍ കോണ്‍ട്രാ

ഹോണ്‍ അടിച്ചു നോക്കി…! കൊമ്പു കുലുക്കി നിന്നതേയുള്ളൂ…!
എഞ്ചിന്‍ മുരളിച്ചു നോക്കി… മുരളിക കേട്ട പോല്‍ നിന്നതേയുള്ളൂ….!
റ്റെയില്‍ ലാമ്പുകള്‍ ബ്ലിങ്കി നോക്കി… വാലാട്ടി നിന്നതേയുള്ളൂ…!
അഡ്ഡറിലേക്ക് ലൈറ്റ് അടിച്ചു… അട്ടെര്‍ഫെയിലിയര്‍ ആയിപ്പോയി…!
വയ്പ്പര്‍ ഇട്ടു വെള്ളം ചീറ്റി…! അപ്പോള്‍ മൂത്രമൊഴിച്ചു പ്രതിഷേധിച്ചു…!
കാര്യങ്ങള്‍ അത്രത്തോളം ആയ സ്ഥിതിക്ക് വിവാദം ഒഴിവാക്കാന്‍ ഇറങ്ങി ചെന്നു…
പിന്നെ യദുകുല ഭാവങ്ങള്‍ ആവാഹിച്ചു..
എന്നിട്ട് ഒരിടവഴിയിലേക്ക് ദിശ കാണിച്ചു ഭവ്യതയോടെ ഞാന്‍ പറഞ്ഞു…
‘ ഗോ…മാതാ…!’
ഇംഗ്ലീഷ് മീഡിയം പഠിച്ച ആ ‘ഫാല്‍തൂ ജാന്വറിനു’ കാര്യം പെട്ടെന്ന് ‘പുടി കിട്ടി ‘..! ആ ഇടവഴിയിലേക്ക് മാറി..പോകും മുന്‍പ് തിരിഞ്ഞു നോക്കി ഒന്ന് അമറി …’ഇമ്പേ…മ്‌ബേ….’!
ആഹാ.. .. തോന്നി… മുംബൈയില്‍നിന്ന് വഴി തെറ്റി വന്നതാണല്ലേ…
വെറുതെയല്ല…..! ശീലിച്ചതല്ലേ… പാലിക്കൂ …? ഇവിടേം എല്ലാരും അങ്ങനെ തന്നെ…! ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ചും… അതാണൊരു പ്രോബ്ലം… നീ എന്നെ വല്ലതും ചെയ്താല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതൊരു ദിവ്യ ബലി ആയേക്കാം… ഞാന്‍ നിന്നെ വല്ലതും ചെയ്താല്‍…?
എന്തിനാ വെറുതെയൊരു ‘ബാഹു ബലി’… ?
ജീവനോടെ നമ്മള്‍ ഇങ്ങനെ മുഖാമുഖം നില്ക്കുന്ന വീഡിയോ ആരെങ്കിലും ‘ഗോ’ പ്രൊ ‘ ക്യാമറയില്‍ ഷൂട്ട് ചെയ്താല്‍… ?
ഇന്ന് രാത്രി അര്‍നാബ് ‘ഗോ’ സ്വാമിയും ന്യൂസ് അവര്‍ തൊഴിലാളികളും ചേര്‍ന്ന് ഇല്ലാത്ത കഥകളൊക്കെ മെനഞ്ഞുണ്ടാക്കില്ലേ….? നാളത്തെ ‘ബീഫാര്‍’ ഛെ.. ബീഹാര്‍ ഇലക്ഷന്‍ റിസള്‍ട്ട് അതില്‍ മുങ്ങിപ്പോവില്ലേ…?
നീ ലൈഫ് ഓഫ് ‘പയ്യ്’ എന്ന സിനിമ കണ്ടിട്ടില്ല ല്ലേ..? അതുപോലെ ഞാന്‍ നിന്നെ പേടിച്ചും നീ എന്നെ പേടിച്ചും ഈ ഇടവഴിയില്‍ എന്തിനു വെറുതെ മൂത്രീകരണത്തിനു പാത്രീഭവിക്കണം?
ദോ ..ലങ്ങോട്ട് വടക്കോട്ട് ബൈപാസ്… അവിടന്ന് കാട്ടാക്കട… ആലത്തൂര്‍, വേളാങ്കണ്ണി, ദ്വാരക വഴി മുംബൈ പോണ ‘മേരി മാതാ’ ബസ് സര്‍വീസ്…! ഉള്ളിലെ ചെറിയ കണ്ണാടിക്കു താഴെ ഓടുമ്പോള്‍ ആടുന്ന കൊന്തയുണ്ടാവും … കാര്യാക്കണ്ട…! ഡ്രൈവര്‍ടെ പേര് രാഹുല്‍ പശുപാലന്‍… ഞാന്‍ വേണേല്‍ വിളിച്ചു പറയാം…!
നീ പോ മോനേ വറി ഓഫ് ദി… നേഷാ.’..
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു…!
അടുത്തുള്ള പള്ളിയില്‍ ബാങ്ക് ബിളിച്ചു.. നേരം സന്ധ്യയായിരിക്കുന്നു. !
‘കാലിയും ‘പാലിയും’ ഒറ്റ ടേക്കില്‍ ഓക്കേ ആക്കിയ ആ സീനിനു പ്രകൃതി ‘കട്ട്’ വിളിച്ചു…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News