സൈന ഇനി ബാഡ്മിന്റണ്‍ താരം മാത്രമല്ല, ബിസിനസുകാരി കൂടിയാണ്; നാപ്കിന്‍ ബ്രാന്‍ഡായ പാരീയില്‍ നിക്ഷേപം നടത്തി സൈന നെഹ്‌വാള്‍

മുംബൈ: ഇന്ത്യയുടെ ലോകോത്തര ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡായ പാരീയില്‍ നിക്ഷേപം. നോയ്ഡ ആസ്ഥാനമായ സൂത്തി ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡാണ് പാരീ. എത്ര തുകയാണ് സൈന പാരീയില്‍ നിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 2014 മുതല്‍ പാരീയുടെ ബ്രാന്‍ഡ് അംബാസഡറാണ് സൈന നെഹ്‌വാള്‍. ഒരു ചെറിയ ഓഹരിയും അന്നുതന്നെ സൈനയ്ക്ക് കമ്പനിയിലുണ്ടായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സൈനയുടെ തീരുമാനം.

ഒരു പെണ്‍കുട്ടി എന്ന നിലയിലും കായികതാരം എന്ന നിലയിലും താന്‍ അനുഭവിക്കേണ്ടി വരുന്ന സവിശേഷ സാഹചര്യങ്ങളില്‍ പാരീ തനിക്ക് ഏറെ വിശ്വാസമുള്ള ബ്രാന്‍ഡാണെന്ന് സൈന പറഞ്ഞു. നിക്ഷേപം എന്നതിലുപരി ഒരു കാരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് താന്‍ ഇതിലൂടെ ചെയ്യുന്നത്. സൈനയെ റോള്‍ മോഡലാക്കി രാജ്യത്തെ സ്‌കൂളുകളിലെ വനിതാ കായിക ടീമുകളെ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചതായി സൂത്തി ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News