കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍; ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ഹേമ മാലിനി

മുംബൈ: ഷാരൂഖ് ഖാനെ പാകിസ്താന്‍ ചാരനെന്ന് വിശേഷിപ്പിച്ച വിവാദത്തില്‍ കിംഗ്ഖാനെ പിന്തുണച്ച് ഡ്രീംഗേള്‍ ഹേമ മാലിനി. ഷാരൂഖ് ടാര്‍ഗറ്റ് ചെയ്യപ്പെട്ടതാണെന്ന് ബിജെപി എംപി കൂടിയായ ഹേമ മാലിനി പറഞ്ഞു. ഖാനെ ടാര്‍ഗറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെന്നും അത് ശരിയായില്ലെന്നും ഹേമ മാലിനി പറഞ്ഞു. അവാര്‍ഡ് തിരിച്ചു കൊടുക്കുമെന്നോ അല്ലെങ്കില്‍ അങ്ങനെയൊരു പ്രസ്താവനയും ഷാരൂഖ് നടത്തിയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ ഇരയാക്കുകയായിരുന്നു. അത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ഹേമ മാലിനി പറഞ്ഞു.

ഇന്ത്യാ രാജ്യത്തെ അഭിമാന താരമാണ് ഷാരൂഖ്. അദ്ദേഹം രാജ്യത്തിന് നല്ല പേരു സമ്പാദിച്ചിട്ടുണ്ട്. ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഷാരൂഖിനെ ഓര്‍ത്ത് അഭിമാനിക്കുകയാണ് നമ്മള്‍ വേണ്ടത്. മഥുരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഹേമ മാലിനിയാണ് ഷാരൂഖിനെ ദില്‍ ആഷ്‌നാ ഹെ എന്ന ചിത്രത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

തന്റെ 50-ാം പിറന്നാള്‍ ദിനത്തിലാണ് കിംഗ്ഖാന്‍ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുകയാണെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ ബിജെപി നേതാക്കള്‍ ഷാരൂഖ് പാകിസ്താന്‍ ചാരനാണെന്ന പ്രസ്താവനയുമായി രംഗത്തെത്തി. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു താരങ്ങളും കിംഗ് ഖാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News