അവസാന മിനുട്ടിലെ നാടകീയ ഗോളില്‍ ഡല്‍ഹിക്ക് സമനില; മുംബൈ സിറ്റി-ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍

ദില്ലി: അവസാന മിനുട്ടിലെ നാടകീയ ഗോളിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് നാടകീയ സമനില. 95-ാം മിനുട്ടില്‍ റോബിന്‍ സിംഗ് നേടിയ ഗോളാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിക്ക് നേരിടേണ്ടി വരുമായിരുന്ന നാണക്കേട് ഒഴിവാക്കിയത്. ജയിച്ചെന്നു കരുതിയ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് തട്ടിത്തെറിപ്പിക്കുകയും ചെയ്തു ഡല്‍ഹി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. 70-ാം മിനിറ്റില്‍ ഫ്രെഡറിക് പിക്വിനിയുടെ ഗോളിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. ജയം ഉറപ്പിച്ച അവസരത്തിലാണ് ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ റോബിന്‍ സിംഗിലൂടെ ഡല്‍ഹി സമനില പിടിച്ചത്. ജയിക്കാത്തതിനാല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്ത് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here