എഴുത്തുകാരുടെ കൊലപാതകം അസഹിഷ്ണുതയെന്ന് ഡോ. മന്‍മോഹന്‍ സിംഗ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘപരിവാറിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും മന്‍മോഹന്‍

ദില്ലി: എഴുത്തുകാരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാറിന്റെ അസഹിഷ്ണുതയെന്ന് ഡോ. മന്‍മോഹന്‍ സിംഗ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സംഘപരിവാര്‍ അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് സംഘപരിവാറിന്റെ ശ്രമം. ജാതി, മത വിശ്വാസങ്ങളിന്മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും ഡോ. മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.

അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കണം. ശരിയായ നിലപാട് സ്വീകരിക്കുന്നവര്‍ എല്ലാം സംഘപരിവാര്‍ അക്രമത്തിനെതിരെ നിലപാട് എടുത്തുകഴിഞ്ഞു. വിയോജിപ്പിനെതിരായ അസഹിഷ്ണുത അംഗീകരിക്കാനാവില്ല. മതപരമായ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുത്. നാനാത്വത്തിന് പോറലേല്‍പ്പിക്കുന്ന ഓരോ നടപടിയും രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

സമാധാനം നിലനിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും അടിസ്ഥാന മൂല്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here