അങ്ങനെ ബ്ലാക്ക് ബെറിയും ആന്‍ഡ്രോയ്ഡായി; ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ പ്രൈവ് വൈകാതെ വിപണിയില്‍ എത്തും

രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയെ നിയന്ത്രിക്കുന്ന ആന്‍ഡ്രോയ്ഡ് രംഗത്തേക്ക് ഒടുവില്‍ ബ്ലാക്ക്‌ബെറിയും കടക്കുന്നു. ആദ്യമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ച് വിപ്ലവം സൃഷ്ടിച്ച ബ്ലാക്ക്‌ബെറി ഏറെ വൈകിയാണ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നത്. പ്രൈവ് എന്നാണ് ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണിന് പേരിട്ടിരിക്കുന്നത്. പ്രൈവ് വൈകാതെ വിപണികളിലെത്തും. പ്രൈവിനായുള്ള പ്രീബുക്കിഗ് ആരംഭിച്ചിട്ടുണ്ട്. ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ അടക്കം എല്ലാ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും ബ്ലാക്ക്‌ബെറി പ്രൈവില്‍ പ്രവര്‍ത്തിക്കും. അതുല്യമായ ഒരു ഫീച്ചറും അടങ്ങിയതാണ് പ്രൈവ്. അതായത് ടച്ച് കീബോര്‍ഡിനൊപ്പം ഫിസിക്കല്‍ കീബോര്‍ഡും ഉള്ള ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് പ്രൈവ്. 699 ഡോളര്‍ അഥവാ 46,196 രൂപയായിരിക്കും ഫോണിന് വില.

5.4 ഇഞ്ച് കര്‍വ്ഡ് സ്‌ക്രീന്‍ ആണ് ഫോണിന്റെ ഡിസ്‌പ്ലേ. ആന്‍ഡ്രോയ്ഡിന്റെ രണ്ട് പ്രോസസറുകള്‍ ഫോണിന് കരുത്ത് പകരുന്നുണ്ട്. 1.8 ജിഗാഹെഡ്‌സ് കോര്‍ടെക്‌സ് എ-57 പ്രോസസര്‍ കരുത്ത് പകരുന്നതാണ് ഒരു വേര്‍ഷന്‍. 64 ബിറ്റ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം 8992 പ്രോസസറാണ് ഇത്. 1.44 ജിഗാഹെഡ്‌സ് കോര്‍ടെക്‌സ് എ-53 ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസറിലും ഫോണ്‍ ഇറങ്ങും. 3 ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ഫ് ളാഷ് മെമ്മറിയുണ്ട്. 2 ടിബി വരെ എക്‌സ്റ്റേണലായി മെമ്മറി വര്‍ധിപ്പിക്കാം.

18 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ആണ് റിയര്‍ ക്യാമറ. ഇത് ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവു പകരും. മുമ്പും ബ്ലാക്ക്‌ബെറി ഫോണുകളുടെ പ്രത്യേകത ക്യാമറ തന്നെയായിരുന്നു. എന്നാല്‍ മുന്‍ ക്യാമറ 2 മെഗാപിക്‌സല്‍ മാത്രമേയുള്ളു. 3,410 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here