യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്.
ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. ബ്ലോക്കിൽപ്പെട്ട് നിൽക്കുന്ന ദുൽഖറിന്റെ കാറിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിലിരുന്നാണ് ഇവർ സെൽഫിയെടുത്തത്. ആദ്യം യുവാക്കളുടെ ആവശ്യം ദുൽഖർ അറിഞ്ഞിരുന്നില്ല. എന്നാൽ പുറത്തേക്ക് നോക്കിയപ്പോഴാണ് ആരാധകരുടെ സെൽഫിയെടുക്കാനുള്ള സാഹസികത താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അടുത്ത നിമിഷം കാറിന്റെ ഗ്ലാസ് താഴ്ത്തി ദുൽഖർ പറഞ്ഞതും യുവാക്കളെ ഞെട്ടിച്ചു.
‘ഫോട്ടോ എടുക്കാനാണേൽ ചോദിച്ചാൽ പോരേ’- ശേഷം യുവാക്കൾക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. നീല ബിഎംഡബ്യു കാറിലാണ് ദുൽഖർ എത്തിയത്.
Selfie എടുക്കാൻ തുടങ്ങിയപ്പോൾ നീല ബിഎംഡബ്ല്യൂ.വിന്റെ മിറർ താഴ്ത്തി ചിരിച്ച് കൊണ്ട് ..”ഫോട്ടോ എടുക്കാനാണേൽ ചോദിച്ചാൽ പോരേ” The man of simplicity.. #DQ മുത്താണ് കുഞ്ഞിക്ക .. A quick selfie with #dulQuer 😉
Posted by Yadhu Pushpakaran on Thursday, November 5, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post