യുഡിഎഫിന്റെ തോല്‍വി മാണിക്കും ഉമ്മന്‍ചാണ്ടിക്കും ചെകിട്ടത്തേറ്റ അടിയെന്ന് വിഎസ്; ഇടതുവിജയം സമ്മാനിച്ച കേരളജനതയ്ക്ക് വി എസിന്റെ അഭിവാദ്യം

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ച എല്ലാവര്‍ക്കും വി എസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അഴിമതിക്കെതിരായ ജനങ്ങളുടെ അഭിപ്രായം. വര്‍ഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നു കേരള ജനത തിരിച്ചറിഞ്ഞു. മാണിക്കും ഉമ്മന്‍ചാണ്ടിക്കും ചെകിട്ടത്തേറ്റ അടിയാണ് യുഡിഎഫിന്റെ തോല്‍വിയെന്നും വിഎസ് പറഞ്ഞു.

യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് തിരുവനന്തപുരത്തു ബിജെപിക്കു നേട്ടമുണ്ടാക്കൊടുത്തത്. എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടിനെ ജനം തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലും എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാക്കാനായി. യുഡിഎഫിന്റെ അവസരവാദ കൂട്ടുകെട്ടിനു ലഭിച്ചതിരിച്ചടിയാണ് അവരുടെ പരാജയം. ആര്‍എസ്പിയും ജെഡിയുവും നിലപാട് പുനപരിശോധിക്കണം. വാര്‍ഡുകള്‍ വിഭജിച്ച് അധികാരം പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ തന്ത്രം പരാജയപ്പെട്ടു. – വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News