ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി; ഒരു സഖ്യവും ഉണ്ടാക്കിയിട്ടില്ല; എല്‍ഡിഎഫ് പരിഗണന നല്‍കി; എല്‍ഡിഎഫിന്റേത് മികച്ച പ്രകടനം

ചേര്‍ത്തല: ബിജെപിയെ തള്ളിപ്പറഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുമായി ഒരിടത്തും സഖ്യമുണ്ടാക്കിയിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം ബിജെപിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി പീപ്പിള്‍ ടിവി ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഷാജഹാനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എസ്എന്‍ഡിപി രാഷ്ട്രീയ കക്ഷിയല്ല. അതുകൊണ്ടു ചര്‍ച്ചയ്ക്കു താല്‍പര്യവു്മില്ല. സഖ്യം ആവശ്യപ്പെട്ട് ആരും വന്നിട്ടില്ല. ജയിച്ചവരുടെയും തോറ്റവരുടെയും കണക്കെടുത്താലേ എത്ര വോട്ടു കിട്ടിയെന്നു പറയാനാകൂ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യവുമായി മുന്നോട്ടു പോകുമെന്നു പറഞ്ഞിട്ടില്ല. ഇക്കാര്യം ഉണ്ടാകാന്‍ പോകുന്ന പാര്‍ട്ടിയുടെ നേതാക്കളാണ് പറയേണ്ടത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ മിത്രമോ ഇല്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫ് വേണ്ട പരിഗണന നല്‍കി. രാഷ്ട്രീയത്തില്‍ കാര്യങ്ങള്‍ മാറി മറിയാന്‍ അധിക സമയം വേണ്ട.യുഡിഎഫിന് സംബന്ധിച്ച നഷ്ടം കൈയിലിരിപ്പിന്റേതാണ്. ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് ജനവിധി. എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News