തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനവികാരം; അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ വിധിയെഴുത്തെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: അഴിമതിക്കും വര്‍ഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം എന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും ലഭിച്ച കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി വിജയന്റെ പ്രതികരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗ്രാമ-നഗര വ്യത്യാസമില്ലാതെ വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. നവകേരള സൃഷ്ടിക്കായി ഒത്തൊരുമിച്ചു മുന്നേറാനുള്ള വലിയ ഊര്‍ജമാണ് ഈ വിജയം പകര്‍ന്നു നല്‍കുന്നത്. ഇടതു മുന്നണിയുടെ ഗംഭീര വിജയത്തിനു കാരണക്കാരായ ജനങ്ങളെയും പ്രയത്‌നിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്തു കൊണ്ടാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷം ശക…

Posted by Pinarayi Vijayan on Saturday, November 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here