ഒഞ്ചിയത്ത് ആര്‍എംപി – യുഡിഎഫ് സഖ്യത്തിന് തിരിച്ചടി; സിപിഐഎം ഏറ്റവും വലിയ ഒറ്റക്കക്ഷി

കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപി – യുഡിഎഫ് സഖ്യത്തിന് വന്‍ തിരിച്ചടി. ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ സിപിഐഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഏഴ് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന്റെ വിജയം.

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് – ആര്‍എംപി രഹസ്യസഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് ഒഞ്ചിയം. ഡിസിസി പ്രസിഡന്റ് നേരിട്ട് പ്രചരണത്തിന് ഇറങ്ങി. ആര്‍എംപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ട് ലഘുലേഖയും വിതരണം ചെയ്തു. ഒന്‍പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതുമില്ല. എന്നാല്‍ സഖ്യം പരസ്യമായി അംഗീകരിക്കാന്‍ യുഡിഎഫ് തയാറായില്ല.

ആര്‍എംപിക്കായിരുന്നു നിലവില്‍ ഭരണം. എട്ട് സീറ്റുകളില്‍ നിന്ന് ആര്‍എംപി ആറ് സീറ്റുകളിലേക്ക് ചുരുങ്ങി. അഞ്ചായിരുന്ന സീറ്റ് ഏഴിലേക്ക് വര്‍ദ്ധിപ്പിക്കാനും സിപിഐഎമ്മിന് കഴിഞ്ഞു. നേരത്തെ നാല് സീറ്റുണ്ടായിരുന്ന യുഡിഎഫിന് നഷ്ടവും നേട്ടവും ഇല്ല. സഖ്യമില്ലെന്ന് ആവര്‍ത്തിച്ച യുഡിഎഫ് ഭരണം പിടിക്കാന്‍ ആര്‍എംപിയുമായി കൂട്ടുകൂടുമോ എന്നാണ് കാണേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News