കശ്മീരിന്റെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രിയുടെ 80,000 കോടി രൂപയുടെ പാക്കേജ്

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 80,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇത് പ്രാരംഭ ഘട്ടത്തിനുള്ള സഹായധനം ആണെന്ന് നരേന്ദ്ര മോദി പറഞ്ഞു. 80,000 കോടി രൂപ എന്നത് അവസാനമാണെന്ന് കരുതരുത്. ഇത് തുടക്കം മാത്രമാണ്. ഒരിക്കലും പണത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ട്രഷറി മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഹൃദയം തന്നെ കശ്മീരിനായി തുടിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കശ്മീരിലെത്തിയ നരേന്ദ്ര മോദി പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മോദി സഹായധനം പ്രഖ്യാപിച്ചത്.

കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം രൂപീകരിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്വപ്‌ന സ്ഥലമായി കശ്മീരിനെ മാറ്റുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. ഒരുകാലത്ത് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ തിടുക്കം കാട്ടിയിരുന്ന സുവര്‍ണ കാലഘട്ടത്തിലേക്ക് കശ്മീരിനെ തിരിച്ചുകൊണ്ടു പോകും. കശ്മീരികള്‍ക്ക് സാംസ്‌കാരിക-സാമൂഹിക അവബോധം, ജനാധിപത്യം, മനുഷ്യത്വം എന്നീ വാജ്‌പേയിയുടെ മൂന്ന് മന്ത്രങ്ങളാ്ണ് തന്റെ കരുത്ത്. അതുകൊണ്ട് തന്നെ തനിക്ക് ഇക്കാര്യത്തില്‍ മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here