ജനവിധി അംഗീകരിക്കുന്നെന്നു മുഖ്യമന്ത്രി; പാളിച്ചകള്‍ പരിശോധിക്കും; വര്‍ഗീയ കൂട്ടുകെട്ടുകളെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രതീക്ഷിച്ച വിജയം ഇല്ലെന്ന് മുഖ്യമന്ത്രി. ഇതിനേക്കാള്‍ മെച്ചപ്പെട്ട ജയം പ്രതീക്ഷിച്ചിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പുകള്‍ എന്നാണ് താന്‍ പറയാറുള്ളതെന്നും ജനവിധിയിലെ തിരിച്ചടിയുടെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നശേഷം ഇതിനു മുമ്പു നടന്ന നാലുതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ജയിച്ചിരുന്നു. ഇക്കുറി എന്തു സാഹചര്യത്തിലാണ് ജനവിധി തിരിഞ്ഞതെന്നു പരിശോധിക്കണം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ചരിത്രത്തിലെ യുഡിഎഫിന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണ് ഇക്കുറി ഉണ്ടായത്. അവിശുദ്ധ കൂട്ടുകെട്ടുകള്‍ പാളി. ബിജെപി ഉയര്‍ത്തുന്ന ഭീഷണി ഗൗരവതരം. ജനവിധി അംഗീകരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here