ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് ഒട്ടും സഹിഷ്ണുതയില്ല; ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇന്ത്യയില്ല

ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം കാനഡയാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഒരിടത്ത് പോലുമില്ല. 2015-ലെ ലെഗറ്റം പ്രോസ്‌പെരിറ്റി സൂചികയിലാണ് ഇക്കാര്യം ഉള്ളത്. പ്രോസ്‌പെരിറ്റി ഡോട്ട് കോം എന്ന സംഘടനയാണ് സര്‍വേ നടത്തിയത്. സമ്പദ് വ്യവസ്ഥ, ഭരണ മികവ്, വിദ്യാഭ്യാസം, തൊഴിലവസരം, ആരോഗ്യം, സുരക്ഷ തുടങ്ങി എട്ട് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയതെങ്കിലും സഹിഷ്ണുത, വ്യക്തിസ്വാതന്ത്ര്യം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തീരുമാനിച്ചത്.

അന്യരാജ്യക്കാരെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 25 ആണ്. എന്നാല്‍, ന്യൂനപക്ഷങ്ങളോടുള്ള സഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യ വട്ടപ്പൂജ്യമാണെന്ന് സൂചിക വ്യക്തമാക്കുന്നു. അന്യരാജ്യക്കാരെ സ്വന്തം രാജ്യത്തേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ കാനഡയാണ് ഒന്നാം സ്ഥാനത്ത്. നോര്‍വെയാണ് രണ്ടാം സ്ഥാനത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇ മാത്രമാണ് ഇക്കാര്യത്തില്‍ ആദ്യ 20-ല്‍ ഇടം പിടിച്ചിട്ടുള്ളത്. യുഎഇയുടെ സ്ഥാനം 15 ആണ്. ബംഗ്ലാദേശാണ് അവസാന സ്ഥാനക്കാര്‍. 49 റാങ്കിംഗ് പോയിന്റ് മാത്രം കരസ്ഥമാക്കിയ ഇന്ത്യയുടെ സ്ഥാനം 25 ആണ്.

എന്നാല്‍, നു്യൂനപക്ഷങ്ങളോട് സഹിഷ്ണുത കാണിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇതില്‍ എങ്ങുമില്ല. ആദ്യ ഇരുപതിലോ അവസാന ഇരുപതിലോ ഇന്ത്യ എവിടെയും ഇടംപിടിച്ചില്ല. 96 പോയിന്റ് നേടിയ സിംഗപ്പൂരാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. 94 പോയിന്റ് വീതം നേടിയ ഉസ്‌ബെക്കിസ്ഥാനും ന്യൂസിലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സഹിഷ്ണുതയുടെ കാര്യത്തില്‍ ഏറ്റവും താഴെയുള്ള രാജ്യം ഈജിപ്ത് ആണ്. യമന്‍ ആണ് തൊട്ടു മുകളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News