കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ. ഫസല്‍ വധക്കേസില്‍ കുറ്റവാളിയായി ചിത്രീകരിച്ച് യുഡിഎഫ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ പെടുത്തിയിട്ടും അതിനെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രചാരണം നടത്തിയിട്ടും അവയ്‌ക്കൊന്നും കാരായി രാജന്റെ ജനപിന്തുണയെ മറികടക്കാനായില്ല. 21,602 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാരായി രാജന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ കെ.സി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാരായി രാജന്‍ 36,350 വോട്ടുകള്‍ നേടി. മുഹമ്മദ് ഫൈസലിന് നേടാനായത് 14,748 മാത്രം. ബിജെപി സ്ഥാനാര്‍ത്ഥി വിജയന്‍ വട്ടിപ്രം 7,651 വോട്ടുകള്‍ സ്വന്തമാക്കി. പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കാരായി രാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൊച്ചി വിട്ടുപോകാന്‍ അനുമതിയില്ലാതിരുന്ന രാജനു വേണ്ടി പ്രചാരണം മുഖ്യമായും സോഷ്യല്‍ മീഡിയ വഴിയായിരുന്നു. പാട്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരും കാരായി രാജന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. ഇതുതന്നെയാണ് രാജന്റെ വിജയത്തിന് മാധുര്യമേറ്റുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here