സൂപ്പര്‍ ലീഗില്‍ ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റി; കൊല്‍ക്കത്തയെ നോര്‍ത്ത് ഈസ്റ്റ് തോല്‍പിച്ചത് ഏകപക്ഷീയമായ ഒരുഗോളിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിഴക്കന്‍ ഡെര്‍ബിയില്‍ ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റി. നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. 9-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ സിമാവോയാണ് നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഗോള്‍ നേടിയത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് ഇതോടെ പത്തു പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ്. അതിന് ഫലം കണ്ടു. നല്ല ഒരു നീക്കത്തിനിടെ കാര്‍ലോസ് ലോപ്പസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്ത നാറ്റോയുടെ നടപടി കൊല്‍ക്കത്തയ്ക്ക് ഭാഗ്യദോഷം ചെയ്തു. റഫറി വിധിച്ച പെനാല്‍റ്റി സിമാവോ കൃത്യമായി വലയിലാക്കി. ഒരു ഗോള്‍ വീണതോടെ കൊല്‍ക്കത്തയും ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ മടക്കാനായില്ല.

ഒരേയൊരു മാറ്റമാണ് കോച്ച് ഹബസ് കൊല്‍ക്കത്തന്‍ നിരയില്‍ വരുത്തിയിരുന്നത്. സെയ്ദ് റഹിം നബിക്ക് പകരം മുഹമ്മദ് റഫീഖിന് അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കി. എന്നാല്‍, നോര്‍ത്ത് ഈസ്റ്റ് കോച്ച് സെസാര്‍ ഫാരിയസ് ആകട്ടെ നായകന്‍ ഹെങ്ബാര്‍ട്ടിനെ പുറത്തിരുത്തി സിമാവോയെയും വെലെസിനെയും ബഞ്ചില്‍ നിന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News