കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്

ദില്ലി: കറുത്ത വര്‍ഗക്കാരനായതുകൊണ്ടു തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടെന്ന് ബാബാ രാംദേവ്. ചാനല്‍ ഇടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് ബാബാ രാംദേവിന്റെ വെളിപ്പെടുത്തല്‍. നിരവധി കറുത്ത വര്‍ഗക്കാര്‍ക്കു വിവിധ വിഷയങ്ങളിലുള്ള നൊബേല്‍ സമ്മാനം നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ചരിത്രബോധമില്ലാതെ രാംദേവിന്റെ പ്രസ്താവന.

വെളുത്തവര്‍ഗക്കാരനായിരുന്നു താന്‍ എങ്കില്‍ യോഗ പ്രചരിപ്പിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്കു നൊബേല്‍ സമ്മാനം കിട്ടുമായിരുന്നു. റാഞ്ചിയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലും തനിക്കു നൊബേല്‍ സമ്മാനം നിഷേധിക്കപ്പെട്ടതായി ബാബാം രാംദേവ് പറഞ്ഞിരുന്നു. രാംദേവിന്റെ പ്രസ്താവന ട്വിറ്ററില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here