കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ച വാര്‍ഡില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിച്ചു; മരിച്ചത് ഡിസിസി സെക്രട്ടറി പി വി ജോണ്‍

കല്‍പറ്റ: തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ജീവനൊടുക്കി. വയനാട് ഡിസിസി അംഗം പി വി ജോണാണ് മരിച്ചത്. മാനന്തവാടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലാണ് ജോണിനെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനന്തവാടി നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥിയായിരുന്നു ജോണ്‍. പൂത്തന്‍പുര ഡിവിഷനില്‍ മത്സരിച്ച 43 വോട്ട് മാത്രമേ ജോണിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. നേരത്തേ, മാനന്തവാടി നഗരസഭ രൂപീകരിക്കുന്നതിനു മുമ്പ് പഞ്ചായത്തായിരുന്നപ്പോള്‍ ഭരണസമിതി അംഗമായിരുന്നു ജോണ്‍.

കടുത്ത ഗ്രൂപ്പ് വഴക്കിന് രക്തസാക്ഷി കൂടിയാണ് ജോണ്‍. ജോണിനെ പാര്‍ട്ടി ഔദ്യോഗികമായി മത്സരിപ്പിച്ചപ്പോള്‍ ചില നേതാക്കളുടെ താല്‍പര്യപ്രകാരം മറ്റൊരു നേതാവിനെ വിമതനായും മത്സരിപ്പിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി യു ജോയിയാണ് ഇവിടെ ജയിച്ചത്. നാലാം സ്ഥാനത്ത് എത്താനേ ജോണിനു സാധിച്ചിരുന്നുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News