ശ്രീദേവി വീണ്ടും മലയാളത്തിലേക്ക്; തിരിച്ചുവരവ് എംഡി രാജേന്ദ്രന്റെ ശ്രീ ശ്രീ ദേവരാഗത്തിലൂടെ

നടി ശ്രീദേവി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിനു ശേഷം ആദ്യമായാണ് ശ്രീദേവി മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഇത്തവണ എംഡി രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ ദേവരാഗത്തിലൂടെയാണ് ശ്രീദേവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. ചിത്രത്തിന്റെ രചന, ഗാനങ്ങള്‍, സംഗീതം എന്നിവയും നിര്‍വഹിക്കുന്നത് എംഡി രാജേന്ദ്രനാണ്. ബ്രഹ്മാപ്രണയ് കമ്പയ്ന്‍സിന്റെ ബാനറില്‍ പ്രശാന്ത് മാടമ്പിയാണ് ശ്രീ ശ്രീ ദേവരാഗം നിര്‍മ്മിക്കുന്നത്.

ദേവനാരായണ ഭാഗവതരുടെ പ്രിയശിഷ്യയായ യശോദര തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ശ്രീദേവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീരാജരാജവര്‍മ എന്ന പ്രധാന കഥാപാത്രത്തെ ആരോണ്‍ ദേവരാഗ് അവതരിപ്പിക്കും. തലൈവാസല്‍ വിജയ്, സമുദ്രക്കനി, കവിയൂര്‍ പൊന്നമ്മ, സൂര്യാകൃഷ്ണമൂര്‍ത്തി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പ്രശാന്ത്, നന്ദകിഷോര്‍, ടി.എന്‍. പ്രതാപന്‍, മങ്കാ മാഹേഷ്, ആംഗനേയ വൈശാഖ്, ശ്രീ ഗായത്രി, മാസ്റ്റര്‍ പ്രണയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മൂകം കരോ തിവാചാലം എന്ന സംഗീതത്വത്തെ ആധാരമാക്കി നിര്‍മിക്കുന്ന ‘ശ്രീ ശ്രീ ദേവരാഗം’ സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ്. ചിത്രം ഉടന്‍ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here