തല്ലാന്‍ വന്നവരെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീന്‍; എന്നു നിന്റെ മൊയ്തീനില്‍ നിങ്ങള്‍ തിയറ്ററില്‍ കാണാത്ത ഒരു രംഗം കാണാം

മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന എന്നു നിന്റെ മൊയ്തീന്റെ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ ആര്‍എസ് വിമലിന്റെ പുതിയ സമ്മാനം. ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്. കൈ തല്ലിയൊടിക്കാന്‍ എത്തിയ ആളുകളെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീനാണ് രംഗത്തിലുള്ളത്.

മൊയ്തീന്റെ കൈ തല്ലിയൊടിക്കാന്‍ കാഞ്ചനമാലയുടെ സഹോദരന്‍ കൊറ്റങ്ങല്‍ സേതുവിന്റെ ആള്‍ക്കാര്‍ എത്തുന്നതാണ് രംഗം. സേതുവിന്റെ ആളുകളെ മൊയ്തീന്‍ നേരിട്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്ന സീന്‍ ആണ് പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിലെ മറ്റൊരു ഡിലീറ്റഡ് സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സമയദൈര്‍ഘ്യം പരിഗണിച്ച് ചിത്രത്തിലെ നാല്‍പ്പത് മിനുട്ടോളം വെട്ടിമാറ്റിയിരുന്നു.

നവാഗതനായ ആര്‍ എസ് വിമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച എന്ന് നിന്റെ മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. മൂപ്പത് കോടിക്കടുത്ത് ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് കേന്ദ്രങ്ങളിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News