ഉറക്കം ചിലപ്പോള്‍ വില്ലനാകും; ഉറക്കം കൂടുതലായാലും കുറവായാലും പ്രമേഹ രോഗിയാക്കുമെന്ന് പഠനം

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിന്റെ ഫലം എന്താണെന്നറിയാമോ? കൂടുതല്‍ സമയം ഉറങ്ങുകയോ അല്ലെങ്കില്‍ കുറച്ചു സമയം മാത്രം ഉറങ്ങുകയോ ചെയ്യുന്ന മുതിര്‍ന്ന സ്ത്രീകളില്‍ പ്രമേഹരോഗ സാധ്യത കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്. അതായത് ഒരാള്‍ ഉറങ്ങേണ്ട ഏറ്റവും കുറഞ്ഞ സമയമായ ആറു മണിക്കൂറില്‍ കുറവ് മാത്രമാണ് ഉറങ്ങുന്നതെങ്കില്‍ അവരില്‍ രോഗസാധ്യത കൂടുതലാണ്. അതുപോലെ തന്നെ രണ്ടോ മൂന്നോ മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിയാലും പ്രശ്‌നം തന്നെ. വര്‍ഷങ്ങളോളം ഉറക്കത്തില്‍ ഇത്തരമൊരു സമയക്രമം തുടരുന്നവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നതെന്നും പഠനം തെളിയിക്കുന്നു. മധ്യവയസ്‌കരിലും മുതിര്‍ന്ന സ്ത്രീകളിലുമാണ് ഇത്തരത്തില്‍ പ്രമേഹരോഗത്തിന് സാധ്യത ഏറി വരുന്നതെന്നും പഠനം പറയുന്നു.

ഉറക്കത്തിന്റെ സമയദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ അധികമായാല്‍ അത്തരക്കാരില്‍ ടൈപ് ടു ഡയബറ്റിസിന് 15 ശതമാനം അധിക സാധ്യത ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മാത്രമല്ല, ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, കൂര്‍ക്കം വലിക്കുക, ഉറക്കം താളം തെറ്റുക, വിഷാദരോഗം എന്നീ പ്രശ്‌നങ്ങള്‍ക്കും ഈ സമയദൈര്‍ഘ്യം കാരണമാകും. കൂടാതെ ബോഡിമാസ് ഇന്‍ഡക്‌സില്‍ വ്യതിയാനം വരുന്നതിനും ഇത് ഇടയാക്കും. ദിവസേന എട്ട് മണിക്കൂറോളം ഉറങ്ങുന്നവരിലാണ് ഈ പ്രശ്‌നം കാണപ്പെടുന്നത്.

55 മുതല്‍ 83 വയസ്സു വരെ പ്രായമുള്ള 59,000 സ്ത്രീകളിലാണ് പഠനം നടത്തിയത്. പ്രമേഹരോഗം ഇല്ലാതിരുന്ന മുന്‍കാല നഴ്‌സുമാരായ ഇവരില്‍ 2000 മുതല്‍ പഠനം നടത്തി വരുകയായിരുന്നു. 1986 മുതല്‍ 2000 വരെയുള്ള 14 വര്‍ഷ കാലയളവിലെ ഉറക്കത്തിന്റെ സമയദൈര്‍ഘ്യത്തിലുണ്ടായ വ്യതിയാനമാണ് പഠനത്തിന് വിധേയമാക്കിയത്. ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള മറ്റു കാര്യങ്ങള്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ആറു മണിക്കൂറോ അതില്‍ കുറവോ ഉറങ്ങിയിരുന്നവരും രണ്ട് മണിക്കൂര്‍ അധികം ഉറങ്ങിയിരുന്നവരും ഒരുപോലെ ടൈപ് ടു ഡയബറ്റിസ് എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് മനസ്സിലായി. കുറച്ചു സമയം മാത്രം ഉറങ്ങുന്നവരില്‍ 7ബോഡി മാസ് ഇന്‍ഡക്‌സിലും വ്യതിയാനം വരുന്നതായി കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News