തദ്ദേശവിധി: യുഡിഎഫ് നിയസഭയിലും തോറ്റു; യുഡിഎഫിന്റെ ആധിപത്യം നഷ്ടമാകുന്നത് 30 മണ്ഡലങ്ങളില്‍; എല്‍ഡിഎഫിന് 81 മണ്ഡലങ്ങള്‍ സ്വന്തമാകും

ദ്ദേശഫലത്തിലെ എല്‍ഡിഎഫ് മുന്നേറ്റം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ യുഡിഎഫ് സര്‍ക്കാരന് നിയമസഭയില്‍ ആധിപത്യം നഷ്ടമാകും. മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില പരിശോധിച്ചാല്‍ 82 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം വ്യക്തം. യുഡിഎഫ് മുന്നിലുള്ളത് 56 ഇടത്തുമാത്രം. രണ്ടിടത്തു ബിജെപിക്ക് മേല്‍ക്കൈ.

യുഡിഎഫിന് നിലവില്‍ കൈവശമുള്ള മുപ്പതിടത്തു ഭൂരിപക്ഷം നഷ്ടമായി. എല്‍ഡിഎഫിന് പത്തു സിറ്റിംഗ് സീറ്റുകളില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. എട്ടുമന്ത്രിമാര്‍ക്കു മണ്ഡലങ്ങളില്‍ ഭൂരിപക്ഷമില്ല. കെ പി മോഹനന്‍, ഡോ. എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, സി എന്‍ ബാലകൃഷ്ണന്‍, വി കെ ഇബ്രാഹിം കുഞ്ഞ്, ഷിബു ബേബി ജോണ്‍, വി എസ് ശിവകുമാര്‍ എന്നിവരാണ് ഈ പട്ടികയിലുള്ളത്. ആര്‍എസ്പിയുടെയും സോഷ്യലിസ്റ്റ് ജനതയുടെയും ഏക മന്ത്രിമാര്‍ ഈ പട്ടികയില്‍ വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്.

ആര്‍എസ്പിക്ക് ഷിബുവിന്റെ മാത്രമല്ല, സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും മണ്ഡലത്തിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതോടെ പുതിയ വോട്ടിംഗ് അനുസരിച്ച് ആര്‍എസ്പി നിയമസഭയില്‍നിന്ന് പുറത്തായി.

യുഡിഎഫുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്ന പി സി ജോര്‍ജിന്റെയും കെ ബി ഗണേഷ്‌കുമാറിന്റെയും മണ്ഡലങ്ങള്‍ എല്‍ഡിഎഫ് ആധിപത്യത്തിലായി. ഇതിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്. എല്‍ഡിഎഫിന് മേധാവിത്തം നഷ്ടപ്പെട്ട പത്തു സിറ്റിംഗ് സീറ്റുകളില്‍ മുന്‍ മന്ത്രിമാരായ മാത്യു ടി തോമസിന്റെയും സി കെ നാണുവിന്റെയും മണ്ഡലങ്ങളും പെടും. ബിജെപി മുന്നില്‍ വരുന്നതു തിരുവനന്തപുരത്തും നേമത്തുമാണ്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ഇതിനും രാഷ്ട്രീയപ്രാധാന്യം ഏറെയാണ്.

യുഡിഎഫിന് മേല്‍ക്കൈ നഷ്ടമായ മണ്ഡലങ്ങള്‍

  • അഴീക്കോട്
  • കൂത്തുപറമ്പ്
  • മാനന്തവാടി
  • സുല്‍ത്താന്‍ ബത്തേരി
  • കോഴിക്കോട് സൗത്ത്
  • തിരുവമ്പാടി
  • പെരിന്തല്‍മണ്ണ
  • മണ്ണാര്‍ക്കാട്
  • തൃത്താല
  • ചിറ്റൂര്‍
  • ഇരിങ്ങാലക്കുട
  • കൊടുങ്ങല്ലൂര്‍
  • മണലൂര്‍
  • ഒല്ലൂര്‍
  • വടക്കാഞ്ചേരി
  • കളമശേരി
  • കുന്നത്തുനാട്
  • പൂഞ്ഞാര്‍
  • ചവറ
  • കുന്നത്തൂര്‍
  • പത്തനാപുരം
  • ഇരവിപേരൂര്‍
  • വര്‍ക്കല
  • നെടുമങ്ങാട്
  • കഴക്കൂട്ടം
  • വട്ടിയൂര്‍ക്കാവ്
  • അരുവിക്കര
  • പാറശാല
  • നെയ്യാറ്റിന്‍കര
  • തിരുവനന്തപുരം

എല്‍ഡിഎഫിന് ആധിപത്യം നഷ്ടമാകുന്ന മണ്ഡലങ്ങള്‍

  • ഉദുമ
  • വടകര
  • കൊയിലാണ്ടി
  • പൊന്നാനി
  • നാട്ടിക
  • പെരുമ്പാവൂര്‍
  • ഉടുമ്പഞ്ചോല
  • കുട്ടനാട്
  • നേമം

ബിജെപിക്ക് ആധിപത്യം കിട്ടുന്ന മണ്ഡലം

  • നേമം
  • തിരുവനന്തപുരം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News