ജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചു; ചേലക്കര തല്‍കാലം യുഡിഎഫിന് ഭരിക്കാനാവില്ല

തൃശ്ശൂര്‍: വിജയിച്ച സ്ഥാനാര്‍ത്ഥി അവിചാരിതമായി കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ചേലക്കര പഞ്ചായത്തില്‍ യുഡിഎഫിന് താല്‍ക്കാലികമായി അധികാരം നഷ്ടമായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച മുരളീധര മേനോന്‍ ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇരുമുന്നിണികളും തുല്യസീറ്റ് നേടിയിരുന്ന ചേലക്കരയില്‍ ഇതോടെ താല്‍കാലികമായി ഇടതുമുന്നണി പഞ്ചായത്ത് ഭരിക്കും. ഉപതെരഞ്ഞെടുപ്പ് നടത്തി വാര്‍ഡില്‍ പുതിയ മെമ്പറെ തെരഞ്ഞെടുക്കുന്നതു വരെയാണ് എല്‍ഡിഎഫ് അധികാരത്തിലിരിക്കുക.

ആകെ 22 സീറ്റാണ് ചേലക്കര പഞ്ചായത്തിലുള്ളത്. ഇതില്‍ എല്‍ഡിഎഫും യുഡിഎഫും 11 സീറ്റ് വീതം നേടി തുല്യതയിലായിരുന്നു. മുരളീധര മേനോന്‍ മരിച്ചതോടെ യുഡിഎഫിന്റെ കക്ഷിനില പത്തായി ചുരുങ്ങി. ഇതോടെ തല്‍ക്കാലത്തേക്ക് ഭരണം എല്‍ഡിഎഫിന് ലഭിക്കും. കഴിഞ്ഞ ഭരണസമിതി യുഡിഎഫ് ആയിരുന്നു. അന്ന് 16 സീറ്റാണ് യുഡിഎഫിന് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News