പൂജാ വേളയില്‍ ശബ്ദം ശല്യമായി; അയല്‍ക്കാരുടെ പരാതിയില്‍ കുവൈത്തില്‍ 11 ഇന്ത്യക്കാര്‍ അറസ്റ്റില്‍

മംഗളൂരു: പൂജ നടത്തിയതിന് 11 ഇന്ത്യക്കാരെ കുവൈത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. കുവൈത്തിലെ ഒരു ഹാളില്‍ സത്യനാരായണ പൂജ നടത്തിയ നവചേതന വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങളെയാണ് കുവൈത്ത് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും തീരദേശ മേഖലയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പത്തു വര്‍ഷമായി നവചേതന അസോസിയേഷന്‍ അംഗങ്ങള്‍ ഇത്തരത്തില്‍ സത്യനാരായണ പൂജ നടത്തി വരുന്നു. എന്നാല്‍, ഇത്തവണ പൂജ നടത്താന്‍ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ കുവൈത്ത് ഇന്ത്യയുമായി സഹകരിക്കുന്നില്ലെന്ന്് ആക്ഷേപമുണ്ട്.

രണ്ടാഴ്ച മുമ്പാണ് സംഭവം. കുവൈത്തലെ ഒരു ഹാളില്‍ പൂജ നടത്തുകയായിരുന്നു 11 പേരും. എന്നാല്‍, പൂജയുടെ ശബ്ദം ഉച്ഛത്തിലായതോടെ അയല്‍ക്കാര്‍ക്ക് ശല്യമായി തുടങ്ങി. ശല്യം സഹിക്കാതായതോടെ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റു ചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയ്ന്‍ പറഞ്ഞു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലും കുവൈത്ത് നല്‍കിയിട്ടില്ലെന്ന് ഉഡുപ്പി-ചിക്കമംഗളൂരു എംപി ശോഭ കരന്തലജെ പറഞ്ഞു. കുവൈത്തി നിയമ പ്രകാരം അറസ്റ്റിലായവരെ 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍, ഇവരെ അറസ്റ്റു ചെയ്ത് 14 ദിവസം കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

അറസ്റ്റിലായവരോട് പൊലീസ് ചോദിച്ച ഒരേയൊരു ചോദ്യം അവര്‍ പൂജ നടത്തിയിട്ടുണ്ടോ എന്നു മാത്രമാണ്. നവചേതന അസോസിയേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ ആണ് അറസ്റ്റിലായവരില്‍ പ്രമുഖന്‍. യാദവ് പൂജാരി, അനില്‍ കുമാര്‍, കുമാര്‍ വാമഞ്ഞൂര്‍, സതിഷ് ബെലുവായ്, ഉമേഷ് ഷെട്ടി, അരുണ്‍ ഷെട്ടി, പ്രശാന്ത് ഷെട്ടി, പുരുഷോത്തം കുക്യാന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News