വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ഏറെ ഇഷ്ടപ്പെട്ടു; വിവാഹനിശ്ചയ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

മുംബൈ: റൊമാനിയന്‍ ടെലിവിഷന്‍ താരമായ യൂലിയ വന്ററുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് സല്‍മാന്‍ ഖാന്‍. ആ വാര്‍ത്ത തനിക്ക് ഏറെ ഇഷ്ടമായി. വാര്‍ത്ത പുറത്തുവന്ന ശേഷം ചില മാധ്യമപ്രവര്‍ത്തകര്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. സല്‍മാന്റെ വിവാഹനിശ്ചയത്തിന് ആശംസകള്‍ എന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല. കാരണം സല്‍മാന്‍ ഉറങ്ങുകയാണ്. സത്യമായിട്ടും വാര്‍ത്ത പുറത്തുവന്ന സമയം താന്‍ ഉറങ്ങുകയായിരുന്നെന്നും സല്‍മാന്‍ പറഞ്ഞു.

വാര്‍ത്തയുടെ സത്യാവസ്ഥ സല്‍മാന്‍ പറയുന്നത് ഇങ്ങനെ. സല്‍മാന്റെ ഏറെക്കാലമായുള്ള സുഹൃത്താണ് യൂലിയ. അതേ പേരിലുള്ള യൂലിയയുടെ ഒരു സുഹൃത്ത് അവര്‍ക്ക് ഒരു മോതിരം സമ്മാനമായി നല്‍കി. ഇതാണ് വിദേശ മാധ്യമങ്ങളില്‍ സല്‍മാന്‍ സുഹൃത്ത് യൂലിയയെ വിവാഹം കഴിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണമെന്നും സല്‍മാന്‍ വിശദീകരിച്ചു. ഒരുകാലത്ത് സല്‍മാന്‍ ഐശ്വര്യ റായിയെയും കത്രീന കൈഫിനെയും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ സല്‍മാന്‍ ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ചിരിയാണ് സല്‍മാന്റെ മറുപടി.

വിവാദങ്ങളെ കുറിച്ച് സല്‍മാന്റെ മറുപടി ഇങ്ങനെ. കാലാകാലങ്ങളില്‍ തന്നെകുറിച്ച് പല തരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. വാര്‍ത്ത താന്‍ കണ്ടിരുന്നു. എന്റെ ഉത്തരം താന്‍ വ്യത്യസ്തനാണ് എന്നാണ്. ചെറിയ കാര്യങ്ങള്‍ എന്നെ വിഷമിപ്പിക്കാറില്ല. എന്നാല്‍, അതെന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുന്നുണ്ട്. അത് തനിക്കും വിഷമമാണെന്നും സല്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News