തിരുവനന്തപുരം: എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടും സീറ്റും കുറഞ്ഞു. മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക് ഫേസ്ബുക് പോസ്റ്റിലാണ് കണക്കുകള്‍ സഹിതം ഇക്കാര്യങ്ങള്‍ നിരത്തിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 56448 വോട്ടും എല്‍ഡിഎഫിന് 46320 വോട്ടും ബിജെപിയ്ക്ക് 34145 വോട്ടുമാണ് കിട്ടിയത്. പഞ്ചായത്തുകളില്‍ അരുവിക്കരയില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് നാമമാത്രമായ ഭൂരിപക്ഷം ലഭിച്ചത്. ബാക്കി, വിതുര, ആര്യനാട്, വെളളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കുറ്റിച്ചല്‍, പൂവച്ചല്‍ എന്നീ പഞ്ചായത്തുകളിലെല്ലാം യുഡിഎഫിനായിരുന്നു വ്യക്തമായ മേല്‍ക്കൈ. ഇപ്പോള്‍ ആ സ്ഥിതി പാടേ മാറിയെന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അരുവിക്കര, കുറ്റിച്ചല്‍, പൂവച്ചല്‍, തൊളിക്കോട്, ഉഴമലയ്ക്കല്‍, വിതുര പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നുവെന്നും പോസ്റ്റില്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു.


തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം;

 

 അരുവിക്കര ഉപതിരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫിനെതിരെ ഏറെ ആഘോഷിക്കപ്പെട്ടതാണ്. ഭരണത്തുടര്‍ച്ച ഉറപ്പായി എന്ന വാദവുമായി ഉമ്മന്‍ചാ…