ബാര്‍കോഴയില്‍ കെ ബാബുവിനെതിരായ റിപ്പോര്‍ട്ട് ഇന്ന് ലോകായുക്തയില്‍; ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് ഹാജരാകാന്‍ സമന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും.കെ ബാബുനെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് പകര്‍പ്പ് പരാതികാരാനായ ഖാലിദ് മുണ്ടപളളിക്ക് നല്‍കണമെന്ന ഹര്‍ജിയില്‍ മേല്‍ ഇന്ന് വാദം നടക്കും.ഒപ്പം കെ എം മാണി ആരോപണ വിധേയനായ കേസും ഇന്ന് കോടതിയുടെ പരിഗണക്ക് വരും.

മാണിക്കെതിരായ കേസില്‍ ദൃക്‌സാക്ഷി അമ്പിളിക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്.താന്‍ പട്ടികജാതികാരനായതിനാലാണ് തനിക്ക് മുന്‍പാകെ വിജിലന്‍സ് രേഖകള്‍ സമര്‍പ്പിക്കാതതെന്ന് ഉപലോകായുക്തയുടെ പരാമര്‍ശം കഴിഞ്ഞ തവണത്തെ വാദത്തിനിടെ ഉണ്ടായത് വിവാദമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News