അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവനും കിട്ടി സുക്കര്‍ബര്‍ഗിന്റെ പണി; റിപ്പോര്‍ട്ടിംഗിനെത്തുടര്‍ന്ന് പേരുമാറ്റി പ്രൊഫൈല്‍ വീണ്ടുമെത്തി

ദോഹ: സോഷ്യല്‍മീഡിയയിലെ വായനക്കാരുടെ പ്രിയ എത്തുകാരന്‍ അബ്ബാസ് കുബ്ബൂസിനെ പ്രണയിച്ചവന്റെ അക്കൗണ്ടിനും ഫേസ്ബുക്കിന്റെ റിയല്‍ നെയിം പോളിസിയില്‍ പണികിട്ടി. നേരത്തേ, പേര് അബ്ബാസ് കുബ്ബൂസിനെ പ്രണിയിച്ചവന്‍ എന്നാക്കി രസകരമായ നിരവധി കുറിപ്പുകള്‍ നടത്തിയിരുന്ന അബ്ബാസിനെ സോഷ്യല്‍മീഡിയക്കു ചിര പരിചയമാണ്. അതിനിടയിലാണ് ഫേസ്ബുക്കിലെ റിപ്പോര്‍ട്ടിംഗിനെത്തുടര്‍ന്ന് അക്കൗണ്ട് പൂട്ടിയത്.

പേരു ശരിക്കുള്ളതല്ല എന്നു പറഞ്ഞ് നേരത്തെയും ഒരിക്കല്‍ അബ്ബാസിന് സന്ദേശം വന്നിരുന്നു. അന്ന് ഔദ്യോഗിക രേഖകളിലേതു പോലെ അബ്ബാസ് ഒ എം എന്നാക്കി മാറ്റിയിരുന്നു. വീണ്ടും കഴിഞ്ഞദിവസം പേരു തെളിയിക്കാനുള്ള രേഖ വേണമെന്നു മെസേജ് വന്നു. അപ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചുകൊടുത്തപ്പോള്‍ അതില്‍ പറയുന്ന അബ്ബാസ് ഒടമലക്കുണ്ട് എന്ന പേരിലേക്ക് അക്കൗണ്ട് മാറ്റുകയായിരുന്നു. പ്രൊഫൈല്‍ മടക്കിയ കിട്ടിയ സാഹചര്യത്തില്‍ അബ്ബാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അബ്ബാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടി വന്നവൻ. എന്നോ ഒരിക്കൽ ഒരു നേരം പോക്കിന് ഫേസ് ബുക്കിലെ എന്റെ പേര് ഇങ്ങനെയാക്കിയപ്പോൾ…

Posted by Abbas Odamalakkundu on Sunday, November 8, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News