ലീഗിനെതിരേ മത്സരിച്ചു തോറ്റ വനിതാ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അവഹേളിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍; കേസെടുക്കണമെന്നും ശക്തമായ നടപടിവേണമെന്നും സോഷ്യല്‍മീഡിയ

league

കണ്ണൂര്‍: മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട വനിതയെ പ്രതീകാത്മക ബലാത്സംഗത്തിന് ഇരയാക്കി ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ ആഭാസം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ഥിയുടെ ഡമ്മിയുണ്ടാക്കി അതിനെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ നിന്നാണെന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

. തെരഞ്ഞെടുപ്പ് റിസല്‍റ്റ് വന്ന ശേഷം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയെ അവരുടെ പേരു വിളിച്ച് ആക്ഷേപിക്കുന്നതും അപമാന…

Posted by Eye Witness News on Saturday, November 7, 2015

വീഡിയോ ശക്തമായ വിമര്‍ശനത്തിനാണ് പാത്രമാകുന്നത്. മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. വിജയാഹ്ലാദ പ്രകടനത്തിനിടയിലെ ദൃശ്യങ്ങളല്ല ഇതെന്നും പെണ്‍വേഷം കെട്ടിയയാളെ കെട്ടിടത്തിനു പിന്നില്‍ കൊണ്ടുപോയി വീഡിയോ ഷൂട്ട് ചെയ്തതാണെന്ന വാദവുമായി ഒരു വിഭാഗവും സോഷ്യല്‍മീഡിയയില്‍ എത്തിയിട്ടുണ്ട്.

ഇതെന്തുതരം ആഭാസത്തരമാണ് ലീഗുകാരേ? ഇത് പോസ്റ്റ്‌ ചെയ്ത ആൾ പറയുന്നത് “മുസ്ലിംലീഗിനെതിരെ മത്സരിച്ച് പരാചയപെട്ട സൈനബയെന്ന …

Posted by Nijaz Perumkulam on Sunday, November 8, 2015

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ദൃശ്യങ്ങള്‍ എന്നു വ്യക്തമാണ്. പുരുഷന്‍ സ്ത്രീവേഷം കെട്ടിയതാണെങ്കിലും പ്രതീകാത്മകമാക്കിയിരിക്കുന്നത് സ്ത്രീയെയാണ്. പരസ്യമായി സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതിന്റെ പ്രതീകവല്‍കരണത്തിനെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

മുസ്ലിം ലീഗ് പ്രവർത്തകർ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിൽ ഒരു യുവാവിനെ പർദ്ദ അണിയിച്ച് നടത്തുന്ന പേകൂത്തുകൾ ഞാനും കണ്ടു…

Posted by Shaheen Mc on Sunday, November 8, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here