ബിഹാര്‍ ഇംപാക്ട് വിപണിയില്‍; ഓഹരിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 600 പോയിന്റും നിഫ്റ്റ് 180 പോയിന്റും ഇടിഞ്ഞു

മുംബൈ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കേറ്റ കനത്ത പരാജയം ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 600 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 180 പോയിന്റുമാണ് ഇടിഞ്ഞത്.

മറ്റ് ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തോടെ വ്യാപാരം നടത്തുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായത്. ജാപ്പനീസ്, ചൈനീസ് ഓഹരികള്‍ ഉയര്‍ന്നുതന്നെയാണ് വ്യാപാരം നടക്കുന്നത്. അദാനി പവര്‍, പഞ്ച് ലോയ്ഡ്, എസ്ആര്‍ഇ ഇന്‍ഫ്ര, സണ്‍ഫാര്‍മ, സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്കു വലിയ തകര്‍ച്ച നേരിട്ടു. സണ്‍ഫാര്‍മയുടെ ഓഹരി മുപ്പത്താറു പോയിന്റിലേറെയാണ് ഇടിഞ്ഞത്. അദാനിയുടെ ഓഹരിക്ക് 6.77 ശതമാനമാണ് നഷ്ടം നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here