മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം പുറത്തിറങ്ങി 150 ദിവസം പിന്നിടുമ്പോള്‍ സിറില്‍ ജോസഫ് എന്ന ആരാധകനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇറക്കിയത്. യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനകം വന്‍ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഡിവിഡി പ്രിന്റില്‍ നിന്നാണ് സിറില്‍ സ്വന്തമായി ട്രെയിലര്‍ നിര്‍മിച്ചത്. രണ്ടര മിനുട്ടാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് തുടക്കത്തില്‍ ട്രെയിലര്‍ പുറത്തിറക്കാതിരുന്നത് സസ്‌പെന്‍സ് നഷ്ടപ്പെടുമെന്നതു കൊണ്ടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായത്തിലുള്ള ലുക്കുകള്‍ ചിത്രത്തില്‍ ഉള്ളതിനാല്‍ ട്രെയിലര്‍ ഇറക്കിയാല്‍ അത് പുറത്താവുമെന്നായിരുന്നു വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News