ബാര്‍ കോഴ തോല്‍വിക്ക് കാരണമായെന്ന് അസീസ്; വിഴുപ്പലക്കല്‍ വേണ്ടെന്ന് ഷിബു; തദ്ദേശം കഴിഞ്ഞപ്പോള്‍ ആര്‍എസ്പിയില്‍ ഭിന്നത

തിരുവനന്തപുരം/കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത ഉടലെടുക്കുന്നു. ബാര്‍ കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ തുറന്നടിച്ച് എഎ അസീസ് രംഗത്തെത്തി. ബാര്‍ കോഴക്കേസ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്ന് അസീസ് പറഞ്ഞു. എന്നാല്‍, അസീസിന്റെ നിലപാടിനെ തള്ളിക്കളഞ്ഞ് മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്തെത്തി. ആരും പരസ്യമായ വിഴുപ്പലക്കലിന് നില്‍ക്കരുതെന്ന് ഷിബു പറഞ്ഞു. ബാര്‍ കോഴക്കേസ് ഒരു തരത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടില്ല. ബാര്‍ കോഴ പരാജയ കാരണമല്ല. അത് മൂന്നു മാസം മുമ്പു നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണെന്നും ഷിബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News