ഐഫോണുകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡിസ്‌കൗണ്ട്; 6 എസ്, 6എസ് പ്ലസ് ഫോണുകള്‍ക്ക് 34,000 രൂപ ഡിസ്‌കൗണ്ട്

ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഐഫോണുകള്‍ക്ക് ആപ്പിള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ബൈബാക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഐഫോണ്‍ 6 എസ്, 6എസ് പ്ലസ് ഫോണുകള്‍ക്കാണ് ബൈബാക്ക് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ കാലങ്ങളില്‍ ബൈബാക്ക്-എക്‌സ്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ ഇത് അല്‍പം കൂടി ആകര്‍ഷകമാണ്. 6എസ്, 6എസ് പ്ലസ് ഫോണുകള്‍ക്ക് ബൈബാക്ക് ഡിസ്‌കൗണ്ടായി 34,000 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഴയ ഐഫോണ്‍ മോഡലുകള്‍ നല്‍കി പുതിയ 6എസ്, 6എസ് പ്ലസ് ഫോണുകള്‍ വാങ്ങുമ്പോഴാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് ഫോണുകളുടെ പ്രീ ഓര്‍ഡറുകളുടെ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്നതില്‍ ആപ്പിള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്‍ഗ്രാം മൈക്രോ എന്ന ആപ്പിള്‍ റീടെയ്‌ലര്‍ തങ്ങളുടെ പല ഷോപ്പുകളിലും ഇതിനകം തന്നെ പുതിയ ബൈബാക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെയും ഏതാനും റീടെയ്‌ലര്‍മാര്‍ ഓഫര്‍ നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ളവരും ഉടന്‍ ഓഫര്‍ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ മാസം ആദ്യവാരമാണ് ഐഫോണ്‍ 6എസ്, 6എസ് പ്ലസ് ഫോണുകള്‍ ഇന്ത്യയിലെത്തിയത്.

62,000 രൂപ മുതല്‍ 92,000 രൂപ വരെയാണ് ഐഫോണുകളുടെ പുതിയ മോഡലുകള്‍ക്ക് വില. മെമ്മറി സ്‌റ്റോറേജിന്റെയും മോഡലിന്റെയും അടിസ്ഥാനത്തിലാണ് വില. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഐഫോണുകളുടെ വില്‍പനയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവു സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 6, 6 പ്ലസ് ഫോണുകളുടെ വില്‍പനയെ അധികരിച്ചാണ് ഈ കണക്ക്. 6, 6 പ്ലസ് ഫോണുകള്‍ക്ക് പുതിയ മോഡലുകളേക്കാള്‍ 8,500 രൂപ മുതല്‍ 9000 രൂപ വരെയാണ് കുറവുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News