രഞ്ജി ട്രോഫി മൈതാനത്ത് പാമ്പ്; അപ്രതീക്ഷിതമായെത്തിയ പന്ത്രണ്ടാമന്‍ കളി മുടക്കി

കൊല്‍ക്കത്ത: ബംഗാളും വിദര്‍ഭയും തമ്മിലെ രഞ്ജി ട്രോഫി മത്സരം മുടക്കാന്‍ അപ്രതീക്ഷിതമായി ഒരു പന്ത്രണ്ടാമനെത്തി. ബംഗാള്‍ ബാറ്റ് ചെയ്യുന്നതിനിടെ ഏകദേശം നാലടിയോളം നീളമുളള പാമ്പാണ് കളിക്കളത്തിലേക്ക് ഇഴഞ്ഞെത്തിയത്. ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന വിദര്‍ഭ ബൗളര്‍ സ്വപ്നില്‍ ബന്ദിവാറിന് അടുത്തുവരെ പാമ്പെത്തി. ഗ്രൗണ്ട് സ്റ്റാഫിറങ്ങി പാമ്പിനെ പുറത്തെത്തിക്കുന്നതുവരെ മത്സരം നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

അഞ്ചു മിനിട്ടിനുശേഷം മത്സരം തുടങ്ങിയെങ്കിലും വിദര്‍ഭ ഫീല്‍ഡര്‍മാര്‍ ഭയത്തോടെയാണ് ഫീല്‍ഡില്‍ നിന്നത്. എന്നാല്‍ അതിനുശേഷം ബംഗാള്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിനടുത്തുള്ള ടോയ്‌ലെറ്റിലും പാമ്പിനെ കണ്ടെത്തിയത് കളിക്കാരെ പരിഭ്രാന്തരാക്കി.

ഇതാദ്യമായല്ല ക്രിക്കറ്റ് കളിക്കളത്തില്‍ പാമ്പിനെ കാണുന്നത്. 2008ലെ ഇംഗ്ലണ്ട് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയും സമാനമായ സംഭവം നടന്നിരുന്നു. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ പരിശീലനമത്സരത്തില്‍ ലോംഗ് ലെഗ്ഗിനടുത്ത് പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ഫീല്‍ഡര്‍മാര്‍ ആ ഭാഗത്ത് ഫീല്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News