തിരുവനന്തപുരം: താനും പ്രതിപക്ഷവും ആരോപിച്ച കാര്യങ്ങള്‍ അവഗണിച്ചതിനു യുഡിഎഫിനു കിട്ടിയ ചുട്ടമറുപടിയാണ് കോടതിവിധിയെന്നു വിഎസ് അച്യുതാനന്ദന്‍. കെ എം മാണിയും ഉമ്മന്‍ചാണ്ടിയും മാത്രം പോരാ മന്ത്രിസഭ ഒന്നടങ്കം രാജിവയ്ക്കണമെന്നും വി എസ് തിരുവനന്തപുരത്തു പറഞ്ഞു.
മാണി രാജിവച്ച് പുറത്തുപോകണമെന്ന് കോടതി മാന്യമായി പറഞ്ഞിരിക്കുകയാണ്. സീസറുടെ ഭാര്യ സീസറേക്കാള്‍ പരിശുദ്ധയായിരിക്കണമെന്ന കോടതിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചുള്ളതാണ്. നാണമുണ്ടെങ്കില്‍ മന്ത്രിസഭ ഒന്നാകെ രാജിവയ്ക്കണം. – വി എസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here