ഒരേ രാഷ്ട്രീയമുറ്റത്ത് രണ്ടു കച്ചവടം! ;ബാര്‍ കോഴയില്‍ കോടതിവിധി പ്രതികൂലമാകുമ്പോള്‍ ഉമ്മന്‍ചാണ്ടി ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍

ബാര്‍ കോഴക്കേസിലെ ജുഡീഷ്യറിയുടെ ഇടപെടലും തുടര്‍ന്ന് മാണിയുടെ രാജി യുഡിഎഫ് പാളയം തന്നെ ആവശ്യപ്പെടുന്ന അനിവാര്യ ദിശയിലെത്തുമ്പോള്‍ ഉയരുന്ന സ്വാഭാവിക ചോദ്യങ്ങള്‍ അനവധിയാണ്.

പീപ്പിള്‍ ടിവിയിലൂടെ ബിജു രമേശ് വെളിപ്പെടുത്തിയ ബാര്‍ കോഴയുടെ അഴിമതിപരമ്പരകളില്‍ ഒന്നു മാത്രമാണ് മാണിയുടേത്. എക്‌സൈസ് മന്ത്രി കെ ബാബുവും മറ്റു മന്ത്രിമാരായ രമേശ് ചെന്നിത്തലയും വിഎസ് ശിവകുമാറും തങ്ങളുടെ പക്കല്‍ നിന്ന് കോഴപ്പണം വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ മറ്റു ആരോപണങ്ങള്‍. മന്ത്രിസഭയിലെ പ്രമുഖര്‍ കോഴപ്പണം ആവശ്യപ്പെട്ടത് 418 ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ എത്തുന്ന തീരുമാനം മരവിപ്പിക്കാം എന്ന ഉറപ്പിലായിരുന്നു.

കെ.ബാബുവിന് പണം നല്‍കിയെന്ന ആരോപണത്തിന്‍മേല്‍ ഡിവൈഎസ്പി ആര്‍ രമേശന്റെ നേതൃത്വത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കിലും തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിച്ചു. മാണിക്കെതിരെയും തെളിവില്ലെന്ന് ഈ ഘട്ടം വരെ ആവര്‍ത്തിച്ച അതേ ഭരണകൂട ഇടപെടല്‍ കെ ബാബുവിന്റെ വിഷയത്തിലും സംഭവിച്ചു എന്നു സംശയിച്ചാല്‍ തെറ്റില്ല. മാണിയുടെ വിഷയത്തില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ സാധ്യമാക്കിയ നടപടിക്രമങ്ങള്‍ ബാബുവിന്റെയും മറ്റു മന്ത്രിമാരുടെയും വിഷയത്തില്‍ സംഭവിപ്പിച്ചില്ലെന്ന ക്രിമിനല്‍ കുറ്റമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

ഒരേ സാഹചര്യത്തില്‍ ഒരേ ആവശ്യത്തിന്‍മേല്‍ ഒരേ വ്യക്തികളില്‍ നിന്ന് വാങ്ങിയ കോഴപ്പണത്തിന്‍മേല്‍ രണ്ട് നീതിയോ? മാണിക്കു മേല്‍ രാജി അനിവാര്യമെങ്കില്‍ ബാബുവും രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും രാജി വയ്ക്കണ്ടേ? നിയമപരവും ധാര്‍മ്മികവുമായ ഈ ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി ഇനി മറുപടി പറയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News