വിപണിയിലെ തളര്‍ച്ച മാറിയില്ല; സെന്‍സെക്‌സ് 100 പോയിന്റില്‍ അധികം ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ആഭ്യന്തര വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളിലും പ്രകടമാകുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ആദ്യ പലിശ നിരക്ക് വര്‍ധന ഡിസംബറില്‍ വരാനിരിക്കുന്നത് സംബന്ധിച്ച ആശങ്കകളാണ് ഏഷ്യന്‍ വിപണിയെ വലയ്ക്കുന്നത്. സെന്‍സെക്‌സ് തുടക്ക വ്യാപാരത്തില്‍ 100 പോയിന്റില്‍ അധികം ഇടിഞ്ഞു. 26,000 എന്ന നിലയിലേക്ക് സെന്‍സെക്‌സ് താഴുകയും ചെയ്തു. ദേശീയ സൂചികയായ നിഫ്റ്റി തുടക്കത്തില്‍ 32.65 പോയിന്റ് ഇടിഞ്ഞ് 7,882 പോയിന്റിലേക്കും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News