യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി; നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രം

തിരുവനന്തപുരം: കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ്. ലീഗുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇനി മറ്റു ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. എന്നാല്‍, മാണി രാജിവയ്ക്കണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. ഇക്കാര്യത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം കൂട്ടായ തീരുമാനമാണ് എടുക്കുക. കൂട്ടായ തീരുമാനത്തിനാണ് പ്രാധാന്യമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here