മാണിയെ ബലികൊടുക്കില്ലെന്ന് തോമസ് ഉണ്ണിയാടന്‍; മാണിക്കൊപ്പം താനും രാജിക്ക് തയ്യാര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടായിട്ടില്ല. ചില നിരീക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായത്. മാണി പ്രതിയാണെന്ന് ഒരിക്കലും കോടതി പറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ മാണി എന്തിനാണ് രാജിവയ്ക്കുന്നത്. അങ്ങനെ മാണി രാജിവയ്ക്കുകയാണെങ്കില്‍ താനും രാജിവയ്ക്കാന്‍ തയ്യാറാണ്. കോടതിവിധി അനുകൂലമെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ചിലര്‍ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പുറത്തുനിന്ന് നിയമോപദേശം തേടിയതില്‍ തെറ്റില്ല. ഇതിനായി പണം ചെലവഴിച്ച കാര്യത്തിലാണ് പരാമര്‍ശം. ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് മാണിയെ തോമസ് ഉണ്ണിയാടനും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News