പി സി ജോര്‍ജ് രാജി പ്രഖ്യാപിച്ചു; തന്റെ രാജി മാണിക്കു മാതൃക; അഴിമതിക്കെതിരായ പോരാട്ടം തന്റെ ധര്‍മം; മാണിക്കു പണത്തോട് ആര്‍ത്തി

കോട്ടയം: എംഎല്‍എ സ്ഥാനത്തുനിന്ന് പി സി ജോര്‍ജ് രാജി പ്രഖ്യപിച്ചു. രാജിക്കത്ത് തിരുവനന്തപുരത്തെത്തി മറ്റന്നാള്‍ സ്പീക്കര്‍ക്കു കൈമാറും. കോട്ടയം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജി പ്രഖ്യാപിച്ചത്. അഴിമതിക്കു കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്നു ജോര്‍ജ് ആവശ്യപ്പെട്ടു.

താന്‍ രാജിവയ്ക്കുന്നതു കെ എം മാണിക്ക് മാതൃകയാവട്ടെ. അഴിമതിക്കെതിരായ പോരാട്ടം തന്റെ ധര്‍മമാണ്. പണമുണ്ടാക്കുക എന്നാണ് മാണിയുടെ കര്‍മം. അഴിമതി ആരു കാട്ടിയാലും താന്‍ പോരാടും. യഥാസമയം രാജിവച്ചു മാതൃക കാട്ടുകയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ആരോപണ വിധേയനാണ്. ബാര്‍ കോഴക്കേസില്‍ മാണി ഒറ്റയ്ക്കാണ് അഴിമതി നടത്തിയതെന്നു താന്‍ കരുതുന്നില്ല. അഴിമതിക്കു കൂട്ടുനിന്നതു ഉമ്മന്‍ചാണ്ടിയാണെന്നുറപ്പായ സ്ഥിതിക്ക് മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം.- ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി നേരത്തേ ഇടഞ്ഞ ജോര്‍ജ് അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ പ്രത്യേകം പാര്‍ട്ടി രൂപീകരിച്ചു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കി. ജോര്‍ജിനെ അയോഗ്യനാക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണു മുന്‍ തീരുമാനപ്രകാരം ജോര്‍ജ് ഇന്നു രാജി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News