മടിക്കേരി: ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷങ്ങള്‍ക്കെതിരായി വിശ്വ ഹിന്ദു പരിഷത്ത് മടിക്കേരിയില്‍ നടത്തിയ പ്രതിഷേധസമരം അക്രമത്തില്‍ കലാശിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തു കനത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്. മാര്‍ച്ചിനെത്തിയവര്‍ വെടിവയ്പു നടത്തിയതായും സൂചനയുണ്ട്.
വിഎച്ച്പിയുടെ നേതൃത്വത്തില്‍ വിവിധ സംഘപരിവാര്‍ സംഘടനകളാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതിനെതിരേ രംഗത്തെത്തിയത്. ഇന്നു രാവിലെ സര്‍ക്കാരിനെതിരേ നടന്ന മാര്‍ച്ചിനെതിരേ ഒരു വിഭാഗം രംഗത്തെത്തുകയും ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയുമായിരുന്നു. കൂടുതല്‍ പൊലീസിനെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
വിഎച്ച്പി കുടക് മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കുട്ടപ്പ (50)യാണു മരിച്ചത്. മടിക്കേരിയിലേക്കു മാര്‍ച്ച എത്തിയപ്പോള്‍ കല്ലേറുണ്ടാവുകയായിരുന്നെന്നും ആയുധങ്ങളുമായി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നവര്‍ അക്രമം അഴിച്ചുവിടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒരു വിഭാഗം സംഘടിച്ചെത്തി വിഎച്ച്പിക്കാരെ നേരിടുകയായിരുന്നു. നിരവധി കടകള്‍ക്കു തീയിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here